05 August, 2023 10:47:57 AM


ഹൃദയാഘാതത്തെ തുടർന്നു ചികിത്സയിലായിരുന്ന പതിനേഴുകാരി ആൻ മരിയ ജോസ് അന്തരിച്ചു



ഇടുക്കി: കേരളം ഒരുമനസോടെ വഴികാട്ടിയ ആൻ മരിയ മരണത്തിനു കീഴടങ്ങി. ഇടുക്കി ഇരട്ടിയാർ നത്ത് കല്ല് പാറയിലെ ആൻ മരിയെയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കേ. ആൻമരിയുടെ ആരോഗ്യ നില ഗുരുതരമായതിനാൽ ജുലൈ മുതൽ കോട്ടയത്ത് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.

ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത് തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ഇതേത്തുടർന്ന് രാവിലെ 11.37ന് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിലെത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K