01 August, 2023 12:28:24 PM
തെരുവുനായ കുറുകെ ചാടി; ഓട്ടോറിക്ഷമറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
പാലക്കാട്: തെരുവ് നായ കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. പാലക്കാട് മുതലമട ചുള്ളിയര്‍ ഡാം സ്വദേശി ജൈലാവുദീനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30-ന് കാമ്പ്രത്തുചള്ള ഓട്ടോസ്റ്റാന്‍ഡിലേക്ക് വരുമ്പോഴാണ് പഴയപാതയില്‍വെച്ച് ജൈലാവുദ്ദീന്‍ ഓടിച്ച ഓട്ടോറിക്ഷ നായയെ ഇടിച്ച് മറിഞ്ഞത്.
അപകടത്തെത്തുടര്‍ന്ന് കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇവിടെ ശസ്ത്രക്രിയയടക്കം നടത്തിയെങ്കിലും തിങ്കളാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.