31 July, 2023 10:29:23 AM
പാലക്കാട് കുളപ്പുള്ളിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
പാലക്കാട്: വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കുളപ്പുള്ളി പാതയില്‍ പറക്കുട്ടിക്കാവിന് സമീപമാണ് അപകടമുണ്ടായത്. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്. കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്കും സാരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രി 9.50ഓടെയാണ് അപകടമുണ്ടായത്. കുളപ്പുള്ളി ഭാഗത്തുനിന്ന് വാണിയംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറിയും എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പൊലീസ് എത്തി അബ്ദുള്‍ സത്താറിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പനയൂര്‍ സ്വദേശിയായ നെടുങ്കണ്ടത്തില്‍ ഹസന്‍ (46 ), വല്ലപ്പുഴ സ്വദേശിയായ തിരുമ്പിക്കല്‍ വീട്ടില്‍ മുഹമ്മദ് റഷീദ് (46) എന്നിവര്‍ക്കാണ് പരിക്കറ്റത്. പരിക്കേറ്റ രണ്ടുപേരും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. റഷീദിന്‍റെ നില അതീവ ഗുരുതരമാണ്. കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ റഷീദിനെ വാഹനം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് പുറത്തെടുത്തത്