27 July, 2023 08:08:11 PM


നീന്തൽ കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു



കണ്ണൂർ: എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ സിറാജിന്‍റെയും ഷെമീമയുടെയും മകൻ മുഹമ്മദാണ്(11 )കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ എടക്കാട് കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തൽ പരിശീലിച്ചു കൊണ്ടിരിക്കേയായിരുന്നു അപകടം. ആദ്യം ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K