24 July, 2023 06:14:08 PM
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി സഹായ ഉപകരണ ക്യാമ്പ് നാളെ
പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സഹായ ഉപകരണ ക്യാമ്പ് നാളെ രാവിലെ 9.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി അധ്യക്ഷനാകും.
2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 40 ശതമാനം ഭിന്നശേഷിയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ആവശ്യമായ ഭിന്നശേഷിക്കാര്‍ ക്യാമ്പില്‍ പങ്കെടുക്കണം.
ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ പകര്‍പ്പുകള്‍ കൈവശം കരുതണം. തൃത്താല, തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി പഞ്ചായത്തുകളിലുള്ളവരാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്.