24 July, 2023 10:19:40 AM


ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ താമസസ്ഥലത്ത് മരിച്ച നിലയിൽ



ഇടുക്കി: ഇടുക്കി ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46) ആണ് മരിച്ചത്. ഇടുക്കി ചെറുതോണി പാറേമാവിൽ വാടക വീട്ടിലാണ് അബ്ദുൽ സലാമിനെ മരിച്ച നിലയിൽ കെണ്ടെത്തിയത്.

രാത്രി 10 മണിയോടെ വീട്ടുടമയാണ് മൃതദേഹം ആദ്യം കണ്ടത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അബ്ദുൽ സലാമിന്റെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.

കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇരുപത് ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K