21 July, 2023 11:59:49 AM
അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അട്ടപ്പാടി ഷോളയൂർ വനമേഖലയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആറു വയസ്സ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്. വൈദ്യുതാഘാതം ഏറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.