20 July, 2023 06:50:58 PM


പാലക്കാട്‌ മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന: 95 കിലോ മത്സ്യം നശിപ്പിച്ചു; 4 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്



പാലക്കാട്: ഭക്ഷ്യ സുരക്ഷാ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി പുതുനഗരം, പാലക്കാട് എന്നീ സ്ഥലങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി. പാലക്കാട് നഗരസഭയിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും സാമ്പിള്‍ എടുത്ത് സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ പരിശോധന ലാബില്‍ പരിശോധന നടത്തി കണ്ടെത്തിയ ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം നശിപ്പിച്ചു. 45 സര്‍വെയ്‌ലന്‍സ് സാമ്പിളുകള്‍ ശേഖരിക്കുകയും നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദേശാനുസരണം ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ആര്‍. ഹേമ, ജോബിന്‍ എ. തമ്പി, എസ്. നയനലക്ഷ്മി, സി.പി അനീഷ്, ഭക്ഷ്യ സുരക്ഷാ പരിശോധന ജീവനക്കാരായ അനന്തകുമാര്‍, വിനയന്‍, പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റെനി പി. മാടശ്ശേരി, വി. ബബിത, ബിജു എന്നിവര്‍ സ്‌ക്വാഡില്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K