19 July, 2023 05:10:21 PM


വിക്ടോറിയ കോളേജിൽ ലഹരി മരുന്ന് സംഘത്തിന്‍റെ ആക്രമണം; എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്



പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലഹരി മരുന്ന് മാഫിയയുടെ ആക്രമണം.കോളേജിലെ വിദ്യാർഥികളായ എസ്എഫ്ഐ നേതാക്കളെ ലഹരി മരുന്ന് മാഫിയാ സംഘം ക്യാമ്പസിനുള്ളിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ആക്രമണത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് സച്ചിൻ.എസ്.കുമാർ, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അക്ഷയ്, വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ സൂരജ് എന്നിവർക്ക് പരിക്കേറ്റു .പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു സംഘം തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു . ക്യാമ്പസിലെ ലഹരി മരുന്ന് മാഫിയക്കെതിരെ എസ്എഫ്ഐ ശക്തമായ നിലപാട് എടുത്തിരുന്നു. ഇതാണ് അവരെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത് .

ലഹരി മരുന്ന് സംഘവുമായി ബന്ധമുള്ള സൻഫീർ, ശിഹാസ് ഷെയ്ഖ്, നിരഞ്ജൻ പി, നിഥിൻ കെ , രഘു രവി, ജിതിൻ, ചേർന്നാണ് തങ്ങളെ മർദ്ദിച്ചതെന്ന് ആക്രമണത്തിൽ പരിക്കേറ്റവർ പറഞ്ഞു .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K