15 July, 2023 04:06:17 PM
വില്ലേജ് ഓഫീസിന്‍റെ പൂട്ട് പൊളിച്ചു കള്ളൻ കയറി; അന്വേഷണം ഊർജിതമാക്കി
പാലക്കാട്: പട്ടാമ്പി - കുളപ്പുള്ളി റോട്ടിലെ ഷൊർണൂർ സെക്കന്‍റ് വില്ലേജ് ഓഫീസിൽ കള്ളൻ കയറി. ഓഫീസിന്‍റെ മുന്നിലെ ഗ്രില്ലിലെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയിരിക്കുന്നത്.
രാവിലെ ആറ് മണിയോടെ വില്ലേജ് ഓഫീസിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ എത്തിയപ്പോൾ വില്ലേജ് ഓഫീസ് തുറന്നു കിടക്കുന്നതായി കണ്ടത്. തുടർന്ന് വില്ലേജ് ഓഫീസറെ അറിയിക്കുകയായിരുന്നു.
തുടർന്ന് ഷൊർണൂർ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. വില്ലേജ് ഓഫീസ് തുറന്നതിന് ശേഷമേ ഓഫീസിൽ നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നറിയാൻ കഴിയു. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ നിരവധി മോഷണ കേസുകളാണ് ഷൊർണൂർ കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.