15 July, 2023 02:13:29 PM


ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു; ആളപായമില്ല



പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു. കാരക്കാട് അയപ്പൻ കോവിലിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കവളപ്പാറ സ്വദേശി കശ്യപിന്റെ ഉടമസ്ഥതയിലുള്ള പൾസർ എന്‍ എസ് 200 ബൈക്കാണ് ഓടിക്കൊണ്ടിരിക്കവേ കത്തിയത്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കശ്യപ് രക്ഷപ്പെട്ടത്.

എഞ്ചിനിൽ നിന്നും തീ പടരുന്നത് കണ്ടയുടൻ കശ്യപ് ബൈക്കിൽ നിന്ന് ചാടി ഇടങ്ങി ഓടുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേതുടർന്ന് ഷൊർണൂർ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K