14 July, 2023 01:48:00 PM
മകളുടെ വിവാഹം ഇന്ന്; ആലപ്പുഴയില്‍ തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മധ്യവയസ്‌കന്‍ മരിച്ചു. കഞ്ഞിക്കുഴി കൂറ്റുവേലിയിലാണ് സംഭവം നടന്നത്. നമ്പുകണ്ടത്തില്‍ സുരേന്ദ്രന്‍ (54) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് സുരേന്രന്‍റെ മകള്‍ സൂര്യയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് രാവിലെ ഒന്‍പതുമണിക്ക് സുരേന്ദ്രന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീട് ഭാഗികമായി കത്തി. മക്കള്‍ക്കൊപ്പം കഴിയാതെ അമ്മയ്‌ക്കൊപ്പം മാറി താമസിച്ച് വരികയായിരുന്നു.
ഭാര്യ: പരേതയായ ഉഷ. മറ്റൊരു മകള്‍: ആര്യ