12 July, 2023 07:47:16 PM
പാലക്കാട് ചുമരിടിഞ്ഞുവീണു രണ്ടുപേർ മരിച്ചു
പാലക്കാട്: ചുമരിടിഞ്ഞുവീണു രണ്ടുപേർ മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെയാണ് രണ്ട് യുവാക്കൾ മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ സർക്കാർ ആശുപത്രിക്ക് സമീപമായിരുന്നു അത്യാഹിതം.
പെരുവമ്പ് വെള്ളപ്പന സ്വദേശി സി.വിനു (36), പൊൽപ്പുള്ളി വേർകോലി സ്വദേശി എൻ.വിനിൽ (32) എന്നിവരാണ് മരിച്ചത്. വീട് പൊളിക്കുന്നതിനിടെ ഇരുവരും കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെടുകയായിരുന്നു.