12 July, 2023 11:01:11 AM
പാലക്കാട് കാട്ടുപന്നി ഓട്ടോയിടിലിച്ച് അപകടം: വനിതാ ഡ്രൈവർ മരിച്ചു
പാലക്കാട്: മംഗലം ഡാം കരിങ്കയം പള്ളിക്കു സമീപം കാട്ടുപന്നി ഓട്ടോയിടിലിച്ച് ഡ്രൈവർ മരിച്ചു. വക്കാല ആലമ്പളം സ്വദേശിനിയായ വനിതാ ഡ്രൈവർ വിജിഷാ സോണിയ(37) ആണ് മരിച്ചത്. സ്കൂൾ കൂട്ടികളുമായി പോയ വഴിക്കാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ മൂന്നു വിദ്യാർഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.