11 July, 2023 01:30:37 PM


കാത്സ്യം കുത്തിവെയ്പ്പെടുത്ത പിന്നാലെ ആറ് പശുക്കൾ ചത്തു; നെഞ്ചുതകർന്ന് ക്ഷീരകർഷകന്‍



പാലക്കാട്: അട്ടപ്പാടിയിൽ ക്ഷീര കർഷകന്‍റെ പശുക്കൾ കൂട്ടത്തോടെ ചത്തു. മണ്ണാന്തറ ഊരിലെ സെന്തിലിൻ്റെ ആറ് പശുക്കളാണ് ചത്തത്. മൂന്ന് പശുക്കൾ അവശ നിലയിലാണ്. 
 
ഇന്നലെയാണ് മണ്ണാന്തറ ഊരിലെ സെന്തിലിന്‍റെ പത്ത് പശുക്കൾക്ക് കാത്സ്യത്തിന്‍റെ കുത്തിവെപ്പെടുത്തത്. എന്നാൽ അതിന് ശേഷം പശുക്കൾ അവശതയിലായിരുന്നതായി സെന്തിൽ പറയുന്നു. 

തുടർന്ന് ഇന്നലെ വൈകുന്നേരം തന്നെ രണ്ട് പശുക്കൾ കുഴഞ്ഞു വീണ് ചത്തു. ഇന്ന് രാവിലെ മറ്റ് നാല് പശുക്കളെ കൂടി തൊഴുത്തിൽ ചത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഉടൻ തന്നെ വെറ്റിനറി ഉദ്യോ​ഗസ്ഥരെ അറിയിച്ചു. അതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പശുക്കളുടെ ജഢം മാറ്റിയിരിക്കുകയാണ്. ആകെയുള്ള 10 പശുക്കളിൽ ആറെണ്ണം ചാവുകയും ബാക്കിയുള്ളവ അവശ നിലയിലുമാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K