07 July, 2023 06:11:07 PM


പാലക്കാട് സ്‌കൂളിൻ്റെ മേല്‍ക്കൂര തകര്‍ന്ന് വിദ്യാര്‍ഥിയ്ക്കും അധ്യാപികയ്ക്കും പരിക്ക്



പാലക്കാട്: സ്കൂളിന്‍റെ മേൽക്കൂരയിലെ ഓട് ഇളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എൽപി സ്കൂളിൽ ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. 

സ്കൂൾ വിടുന്നതിന് തൊട്ടുമുൻപായിരുന്നു അപകടം സംഭവിച്ചത്. ഈ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും കനത്ത മഴയും പെയ്തിരുന്നു. സ്കൂളിന്‍റെ മേൽക്കൂര ഓടിട്ടതാണ്. കാറ്റിന്‍റെ സ്വാധീനത്തിൽ ഇളകിയോ ഓട് താഴേക്ക് വീഴുകയായിരുന്നു. 

അധ്യാപിക കുളപ്പുള്ളി സ്വദേശി ശ്രീജ, നാലാം ക്ലാസ് വിദ്യാർഥി പനമണ്ണ സ്വദേശി ആദർശ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. അധ്യാപിക ശ്രീജയ്ക്ക് തലയ്ക്കും വിദ്യാർത്ഥി ആദർശിന് കൈക്കുമാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K