06 July, 2023 01:07:31 PM


ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വെള്ളം കയറി



ആലപ്പുഴ: കനത്ത മഴയെ തുടർന്ന് പുനർ നിർമ്മാണം അന്തിമഘട്ടത്തിലായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി. കിടങ്ങറ ഭാഗത്താണ് വെള്ളം കയറിയത്. ഇത് വാഹന ഗതാഗതത്തെ ബാധിച്ചിട്ടില്ല. മഴ തുടർന്നാൽ വെള്ളക്കെട്ട് രൂക്ഷമായേക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K