05 July, 2023 04:36:36 PM


പാലക്കാട് ഒരേ ദിശയില്‍ വന്ന നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ആളപായമില്ല



കരിപ്പാലി: പാലക്കാട് കരിപ്പാലിയിൽ നാല് വാഹനങ്ങള്‍  കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. ഒരേ ദിശയില്‍ വന്നിരുന്ന വാഹനങ്ങള്‍ മുന്‍പിലെ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്തതിന് പിന്നാലെ കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാൻ, ഓട്ടോ ടാക്സി, ഇരുചക്ര വാഹനം, കെ എസ് ആർ ടി സി ബസ് എന്നീ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്കേറ്റിട്ടുണ്ട്.

ബൈക്ക് യാത്രക്കാരനായ ആർ കെ ദാസ് (35), വിദ്യാർത്ഥികളായ യദുകൃഷ്ണൻ (11), ശ്രീലക്ഷ്മി (12)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വള്ളിയോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോവിന്ദാപുരം-വടക്കഞ്ചേരി  സംസ്ഥാനപാതയിലാണ് അപകടം നടന്നത്. 

ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പിക്കപ്പ് വാൻ, ഓട്ടോ ടാക്സി, ഇരുചക്ര വാഹനം, കെ എസ് ആർ ടി സി എന്നീ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. മുന്‍പിൽ പോയ പിക്കപ്പ് വാൻ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്തപ്പോൾ പിന്നിൽ വരുകയായിരുന്ന  ഇരുചക്ര വാഹനം, ഓട്ടോ ടാക്സി, കെ എസ് ആർ ടി സി എന്നിവ കൂട്ടി ഇടിക്കുകയായിരുന്നു.

പിന്നിൽ കെഎസ് ആർടിസി ബസ് ഇടിച്ചതിന്‍റെ ആഘാതത്തില്‍ ഓട്ടോ ടാക്സി സമീപത്തെ പാടത്തേക്ക് ഇറങ്ങിപ്പോയി. വടക്കഞ്ചേരിയിലെയും വള്ളിയോട്ടിലെയും വിവിധ സ്കൂളുകളിലെ പത്തോളം വിദ്യാർഥികളാണ് ഈ ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K