05 July, 2023 01:01:18 PM
ഇടുക്കി ശാന്തൻപാറയിൽ മരം കടപുഴകി വീണ് വീട് ഭാഗീകമായി തകർന്നു
തൊടുപുഴ: ഇടുക്കി ശാന്തൻപാറയിൽ മരം കടപുഴകി വീണ് വീട് ഭാഗീകമായി തകർന്നു. കറുപ്പൻ കോളനി സ്വദേശി വനരാജിന്‍റെ വീടാണ് തകർന്നത്. ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് ഇലട്രിക് പോസ്റ്റ് മറിഞ്ഞ് അടുത്ത വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ടായി.
ഇന്നലെ രാത്രിയാണ് സംഭവം. ശക്തമായ മഴയിൽ കാറ്റാടി മരമാണ് വീടിന് പുറത്തേക്ക് വീണത്. ഷീറ്റ് മെയ്ത വീടിന് പുറത്തേക്കാണ് മരം വീണത്. ഇതിനെ തുടർന്ന് വീട് ഭാഗീകമായി തകർന്നു.