04 July, 2023 07:16:19 PM


ആലപ്പുഴ വെൺമണിയില്‍ തേക്ക് മരം വീടിന് മുകളിലേക്ക് കടപുഴകി വീണു; ആളപായമില്ല


ആലപ്പുഴ: വെൺമണി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചെറു തിട്ട പടിക്ക് സമീപം കുറ്റി വടക്കേതിൽ പരേതനായ മോഹൻ്റെ വീടിന് മുകളിലേക്കാണ് തിങ്കളാഴ്ച വെളുപ്പിന് അയൽവാസിയുടെ പറമ്പിലെ മരം കടപുഴകി വീണത്. മോഹൻ്റെ ഭാര്യ ഷീല (50) ഇവരുടെ അഛൻ ജോൺ (75) എന്നിവർ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഭാഗ്യത്തിന് പരിക്കേൽക്കാതെ ഇരുവരും രക്ഷപ്പെട്ടു.

ഷീലയുടെ രണ്ടു മക്കളും സ്ഥലത്തില്ലായിരുന്നു. വീടിൻ്റെ ആസ്ബസ്റ്റോസ് ഷീറ്റും കുറെ ഓടുകളും തകർന്നു. വീടിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു .വെൺമണി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ രമേശ് കുമാറിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K