04 July, 2023 04:52:06 PM
പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു
പാലക്കാട്: വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. തങ്കമണിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. തെങ്ങ് കടപുഴകി തങ്കമണിയുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.