04 July, 2023 01:00:09 PM


ഡോ. പ്രിയ വർഗീസിന് നിയമനത്തിന് ഉത്തരവ് നൽകി കണ്ണൂർ സർവകാലാശാല



കണ്ണൂർ: ഡോ. പ്രിയ വർഗീസിന് കണ്ണൂർ സർവകാലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമനത്തിന് ഉത്തരവ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർവകലാശാല ഉത്തരവിറക്കിയത്. 15 ദിവസത്തിനകം കണ്ണൂർ സർവകാലാശാവല നീലീശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ചുമതലയേൽക്കാനാണ് നിർദേശം.

കണ്ണൂർ സർവകാലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിക്കുന്നതിന് പ്രിയ വർഗീസിനു യോഗ്യത ഇല്ലെന്നും ഇവരുടെ റാങ്കു പട്ടിക പരിശോധിക്കണമെന്നും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. 

എന്നാൽ മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ 22ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഇതിനു പിന്നാലെ സർവകാലാശാല ഈ വിഷയത്തിൽ നിയമോപദേശം തേടിയിരുന്നു. ഇതിന്‍റെ പശ്ചാത്തലിത്തിലാണ് ഇപ്പോൾ നിയമന ഉത്തരവ് നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K