03 July, 2023 11:57:55 AM
അട്ടപ്പാടി സാമ്പാർകോട് ഊരിൽ ഒറ്റയാനിറങ്ങി; ആനയെ പടക്കം പൊട്ടിച്ച് കാട് കയറ്റി
പാലക്കാട്: അട്ടപ്പാടി അഗളി സാമ്പാർകോട് ഊരിൽ ഒറ്റയാനിറങ്ങി. രാത്രി പത്ത് മണിയോടെ വീടുകൾക്ക് സമീപത്തായി ആനയെ കാണുകയായിരുന്നു. ഊരിലുളളവർ ബഹളം കൂട്ടിയതോടെ ആന സമീപത്തെ ശിരുവാണിപ്പുഴയിലേക്കിറങ്ങി. പുഴയിൽ ഏറെ നേരം നിലയുറപ്പിച്ച ആനയെ പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്.