03 July, 2023 08:35:26 AM


മുട്ടുവേദന; ചികിത്സയ്ക്കായി വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു



ആലപ്പുഴ: മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കായി വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ പരേതനായ തോമസ് വർഗീസിന്‍റെയും അന്നമ്മ തോമസിന്‍റെയും മകൻ ബെന്നി തോമസ് (35) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി ചമ്പക്കുളം പാലത്തിന് സമീപമായിരുന്നു അപകടം.

ഒരാഴ്ച മുൻപ് നാട്ടിലെത്തിയ ബെന്നി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു. പിന്നാലെ എത്തിയ വാഹന യാത്രക്കാർ ഉടനെ വിവരം നാട്ടുകാരെ അറിയിച്ചതനുസരിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച 11ന് ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരിസ് ബസിലിക്കയിൽ. ഭാര്യ: ജസ്ന. മക്കൾ: ഏബൽ, മീവൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K