01 July, 2023 09:49:31 PM
കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

കണ്ണൂര്‍: വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റെസ്റ്റിയെ ആണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തെരുവുനായ കടിച്ചത്. പുറത്തുകടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. പതിനൊന്നുവയസുകാരന്‍ നിഹാല്‍ തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്നുവയസുകാരന്‍ മരിച്ചിരുന്നു.