01 July, 2023 03:52:00 PM
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ. വിദ്യയ്ക്ക് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ കോടതി ജാമ്യം അനുവദിച്ചു
പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കെ. വിദ്യയ്ക്ക് ജാമ്യം. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. കരിന്തളം കോളജില്‍ വ്യാജരേഖ ഉപയോഗിച്ച് നിയമനം നേടിയെന്നായിരുന്നു കേസ്.
അതേസമയം, വിദ്യയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പൊലിസ് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നീലേശ്വരം പൊലിസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 30 ന് ഹാജരാകണം എന്ന വ്യവസ്ഥയില്‍ ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരായപ്പോള്‍ ജാമ്യാപേക്ഷ ഇന്നത്തേക്ക് പരിഗണിക്കാന്‍ മാറ്റിവക്കുകയായിരുന്നു.