01 July, 2023 03:37:25 PM
പന്തളത്ത് പെട്ടിക്കടയുടെ മറവില്‍ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
ആലപ്പുഴ: നൂറനാട് എരുമക്കുഴി സ്വദേശിനി രശ്മി ഭവനിൽ സുശീലയെയാണ് നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.
പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപത്തായി പെട്ടിക്കടയുടെ മറവിലാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. 105 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇവരിൽ നിന്നും പോലീസ് പരിശോധനയിൽ പിടിച്ചെടുത്തത്.
വിദ്യാർത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ പ്രധാനമായും ലഹരി പുകയില തേടിയെത്തുന്നത്. 20 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭിക്കുന്ന പുകയിൽ ഉൽപ്പന്നങ്ങൾ 100 രൂപയ്ക്ക് വരെയാണ് ഇവർ വിൽക്കുന്നത്.
പന്തളം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി ഡിയുടെ നേതൃത്വത്തിൽ എസ് ഐ വിനു വിജയൻ, വിനോദ് കുമാർ എ എസ് ഐ മഞ്ജു മോള്‍, സി പി ഒ അൻവർഷാ എന്നിവർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്