28 June, 2023 10:09:24 AM


കടൽ ക്ഷോഭം; കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു



കണ്ണൂര്‍: കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു. ശക്തമായ മഴയും കടൽ ക്ഷോഭവും കണക്കിലെടുത്താണ് നടപടി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലേക്കാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K