27 June, 2023 03:42:37 PM
പാലക്കാട് മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടുത്തം; അട്ടിമറി നടന്നതായി പാലക്കാട് നഗരസഭ
പാലക്കാട്: പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നതായി പാലക്കാട് നഗരസഭ. ഒരാഴ്ച്ചയോളം നീണ്ടു നിൽക്കുന്ന മഴയുണ്ടായിരുന്നു. ആരെങ്കിലും തീവച്ചതാണോ എന്ന സംശയിക്കുന്നതായി നഗരസഭാ അധികൃതർ പറയുന്നു.
പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്‍റിൽ ഇന്നു പുലർച്ചെ 2.30 യോടെയാരുന്നു തീപിടുത്തം ഉണ്ടായത്. കൂട്ടുപാതയിലുണ്ടായ മാലിന്യ സംസ്കരണ പ്ലാന്‍റിലാണ് തീപിടുത്തമുണ്ടാവുന്നത്. പ്ലാന്‍റിൽ ഗോഡൗണിന് സമീപം സംസ്ക്കരണത്തിനായി തരംത്തിരിച്ചു മാറ്റിവച്ച മാലിന്യങ്ങളാണ് തീപിടിച്ചത്.
എട്ടേക്കർ വിസ്തൃതിയാണ് മാലിന്യ സംസ്കരണ പ്ലാന്‍റിനുള്ളത്. സംഭവത്തെ തുടർന്ന് പാലക്കാട് കാഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയുടെ 8 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. സാമൂഹ്യ വിരുദ്ധരാകാം സംഭവത്തിന് പിന്നാലെയാണ് പ്രാഥമിക നിഗമനം.