25 June, 2023 11:54:54 AM
ആലപ്പുഴയില്‍ ടാങ്കർ ലോറി ബൈക്കിലിടിച്ച് അപകടം: 2 പേർ മരിച്ചു
ആലപ്പുഴ: പുന്നപ്ര പവർ ഹൗസിനു സമീപം ടാങ്കർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. അമ്പലപ്പുഴ സ്വദേശി അനന്തു(23), കരൂർ സ്വദേശി അഭിജിത്ത്(22) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ 12.50 നാണ് അപകടം നടന്നത്. ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ട യുവാക്കളെ നാട്ടുകാരും പൊലീസും ഏറെ നേരം പരിശ്രമിച്ചാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.