23 June, 2023 06:15:52 PM


വീട്ടിൽ അതിക്രമിച്ച് കയറി 66കാരികയെ പീഡിപ്പിച്ചു: പ്രതിക്ക് 19 വർഷം കഠിന തടവ്



കണ്ണൂർ: വീട്ടിൽ അതിക്രമിച്ച് കയറി 66കാരിയായ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. പയ്യാവൂർ പൊന്നും പറമ്പ് അത്തിലാട്ട് എ.കെ ദിലീപി (39) നെയാണ് ശിക്ഷിച്ചത്.

2017 ഏപ്രിൽ ആറിനാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മതിയായ തെളിവുകൾ ഇല്ലാതിരുന്നിട്ടും പ്രൊസിക്യൂഷൻ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിഗണിച്ചാണ് വിധി പറഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K