21 June, 2023 02:53:55 PM
പാലക്കാട് കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
പാലക്കാട്: കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ വടക്കന്തറ സ്വദേശി സുദർശനാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് നൂറണിയിലായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.