19 June, 2023 06:53:36 PM


വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിലിനെ കോളെജിൽ നിന്നും സസ്പെൻഡ് ചെയ്തു



ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് ആരോപണ വിധേയനായ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ കോളെജിൽ നിന്നും സസ്പെൻഡ് ചെയ്തു. കായംകുളം എംഎസ്എം കേളെജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ വിധേയമായാണ് സസ്പെൻഷനെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിനായി ആറംഗസമിതിയെ നിയോഗിച്ചതായും 2 ദിവസത്തിനകം റിപ്പോർട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന രജിസ്ട്രാറുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കേളെജിന്‍റെ നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K