17 June, 2023 04:29:40 PM
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
പാലക്കാട്: പാലക്കാട് കല്ലടിക്കോട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോൻ (32) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒരാഴ്ച മുൻപാണ് ജിനുവിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെത്തുടർന്ന് ഇന്ന് രാവിലെ മരണം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് പകർച്ചപ്പനികൾ ഏറി വരുകയാണ്. ജാഗ്രത പുലർത്തണണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു.