14 June, 2023 05:10:19 PM


മൂന്നാറിൽ തേയില കൊളുന്തുമായി പോയ വാഹനം തടഞ്ഞ് പടയപ്പ; ഡ്രൈവർ ഇറങ്ങിയോടി



മൂന്നാർ: മൂന്നാർ നെറ്റിമേട് ഭാഗത്തിറങ്ങിയ കാട്ടാന പടയപ്പ തേയില കൊളുന്തുമായി പോയ വാഹനം തടഞ്ഞു. ആനയെ കണ്ടതോടെ ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങിയോടി. വാഹനത്തെ ഒന്നും ചെയ്യരുതെന്ന് ഡ്രൈവർ ഉറക്കെ പറയുന്നുണ്ട്.

ഇന്നലെ വൈകിട്ടാണ് സംഭവം. വാഹനത്തെ തുമ്പിക്കൈകൊണ്ട് തൊട്ടുനോക്കിയതല്ലാതെ പടയപ്പ നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല.

മണിക്കൂറുകളോളം അവിടെ നിലയുറപ്പിച്ച ശേഷം പീന്നിട് കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് പടയപ്പ ജനവാസമേഖലകളിലേക്കിറങ്ങുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K