12 June, 2023 12:22:01 PM
ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
കണ്ണൂർ: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭർതൃവീട്ടിലാണ് സംഭവം.
ശനിയാഴ്ച അര്‍ധരാത്രിയാണ് മേഘയെ ഭര്‍തൃവീടിന്‍റെ രണ്ടാം നിലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയശേഷമാണ് സംഭവം.
2023 ഏപ്രില്‍ രണ്ടിനാണ് മേഘയുടെ വിവാഹം നടന്നത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കി. ശരീരത്തില്‍ മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.