09 June, 2023 11:34:31 AM


തെരുവുനായ ആക്രമണം: കണ്ണൂരിൽ 10 വയസുകാരന് ഗുരുതര പരിക്ക്



കണ്ണൂർ: കണ്ണൂരിൽ പത്തുവയസുകാരന് തെരുനായ ആക്രമണത്തിൽ പരിക്കേറ്റു. ചമ്പാട് സ്വദേശിയായ മുഹമ്മദ് റഫാൻ റഹീസിനാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം പത്തനംതിട്ട പെരുനാട്ടിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഉഷാകുമാരി, ലില്ലി, മറിയാമ്മ, സാരാംഗൻ എന്നിവർക്കാണ് പരിക്കേറ്റത്. ലോട്ടറി വിൽപ്പനക്കാരിയായ പെരുനാട് സ്വദേശി ഉഷാകുമാരിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K