07 June, 2023 11:08:18 AM


അ​ട്ട​പ്പാ​ടിയി​ല്‍ ഭീതി പരത്തി 'മാ​ങ്ങാ കൊ​മ്പ​ന്‍': കാട്ടിലേക്ക് തിരികെ കയറുന്നില്ല



പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ചി​റ്റൂ​ര്‍ മി​ന​ര്‍​വ​യി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി. മി​ന​ര്‍​വ സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​ണ് "മാ​ങ്ങാ കൊ​മ്പ​ന്‍'എ​ന്ന് വി​ളി​പ്പേ​രു​ള്ള ആ​ന ഇ​റ​ങ്ങി​യ​ത്. പു​ല​ര്‍​ച്ചെ എ​ത്തി​യ മാ​ങ്ങാ​ക്കൊ​മ്പ​നെ തു​ര​ത്താ​ന്‍ നാ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ച്ച​വ​യ്ക്കു​ക​യും പ​ട​ക്കം പൊ​ട്ടി​ക്കു​ക​യു​മെ​ല്ലാം ചെ​യ്‌​തെ​ങ്കി​ലും ആ​ന പ്ര​ദേ​ശ​ത്ത് നി​ന്ന് പോ​യി​ല്ല.

സാ​ധാ​ര​ണ മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന മാ​ങ്ങാ​ക്കൊ​മ്പ​ന്‍ കാ​ട്ടി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മാ​ങ്ങാ​ക്കൊ​മ്പ​ന്‍ പോ​കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ര്‍ വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K