04 June, 2023 07:48:28 PM


മാമലക്കണ്ടത്ത് ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു



ഇടുക്കി: മാമലക്കണ്ടത്ത് ആദിവാസി യുവതി  ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചു. മാമലക്കണ്ടം ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ലാലുവിന്‍റെ ഭാര്യ മാളുവാണ് പ്രസിച്ചത്. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലന്‍സില്‍ അടിമാലി താലൂക്കാശുപത്രിയിലേക്ക് വരും വഴിയാണ്  യുവതി പ്രസവിച്ചത്. ഇന്ന് 12 മണിയോടെയാണ് സംഭവം നടന്നത്. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രിയിൽ നിന്ന് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K