03 June, 2023 03:02:18 PM
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം യുവതിയെ ഒഴിവാക്കിയ യുവാവ് അറസ്റ്റിൽ
കട്ടപ്പന: എറണാകുളം സ്വദേശിനിയായ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരന്തര ചാറ്റിങ്ങിലൂടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കട്ടപ്പന 20 ഏക്കർ കരിമ്പോലിൽ വീട്ടിൽ പ്രണവ് അറസ്റ്റിൽ. ഇയാൾ യുവതിയെ നിരന്തരം എറണാകുളം, അടിമാലി, പെരുമ്പാവൂർ, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലും പ്രതിയുടെ കട്ടപ്പന 20 ഏക്കറിലുള്ള വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും വഴങ്ങാതെ വന്ന യുവതിയെ മാനസിക ശാരീരിക പീഡനത്തിലൂടെ ഗർഭഛിദ്രത്തിന് ഇരയാക്കുകയുമായിരുന്നു. ഇതിനു ശേഷം വാഴവര സ്വദേശിനിയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായതിനെ തുടർന്ന് പ്രതി യുവതിക്ക് നൽകിയിരുന്ന വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി,
വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ പ്രതിയും മാതാപിതാക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്ന് യുവതി കട്ടപ്പന പൊലീസിൽ യുവതി പരാതി നൽകി. ഇതോടെ പ്രതി ഒളിവിൽ പോയ പ്രതിയുടെ നീക്കങ്ങൾ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അതീവ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. പ്രതി തൊടുപുഴ ഭാഗത്ത് ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തെ വിവരം അറിയിച്ചു.
തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ സഹായത്തോടുകൂടി തൊടുപുഴയിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത് അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ, കട്ടപ്പന ഐപി വിശാൽ ജോൺസൺ, എസ്ഐ സജിമോൻ ജോസഫ്, സിപിഒ അനീഷ്, വി കെ എന്നിവരാണ് ഉണ്ടായിരുന്നത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.