02 June, 2023 10:15:01 AM
ചക്കക്കൊമ്പന്‍റെ മുമ്പിൽ പെട്ട് ഭയന്നോടിയ ഗൃഹനാഥനു വീണു പരിക്കേറ്റു
ഇടുക്കി: ചക്കക്കൊമ്പന്‍റെ മുമ്പിൽ പെട്ട് ഭയന്നോടിയ ഗൃഹനാഥനു വീണു പരിക്കേറ്റു. 301 കോളനി നിവാസി കുമാറിനാണ് (49) പരിക്കേറ്റത്. പരിക്കേറ്റ കുമാറിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച് വൈകുന്നേരം ഏഴ് മണിക്കാണ് സംഭവം.
ഓടി രക്ഷപെടുന്നതിനിടെ നിലത്തുവീണ തലയ്ക്കും കയ്യിനും കാലിനും പരുക്കേൽക്കുകയായിരുന്നു. ചക്കക്കൊമ്പനെ കണ്ടാണ് ഓടിയതെന്ന് കുമാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക മാറ്റി. കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ വാഹനത്തിന് നേരെ ആക്രമണം നടത്തിയിരുന്നു.