01 June, 2023 10:36:06 AM
മദ്യക്കച്ചവടം കൂട്ടാൻ കൈക്കൂലി: 85000 രൂപയുമായി ബീവറേജസ് ജീവനക്കാരൻ അറസ്റ്റിൽ
കട്ടപ്പന: ബീവറേജസ് കോർപ്പറേഷന്‍റെ കട്ടപ്പനയിലുള്ള ഔട്ട്ലെറ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന ഇന്നലെ രാത്രി 9 മണിക്ക് നടന്ന പരിശോധനയിൽ 85,000ത്തോളം രൂപ അനധികൃതമായി കണ്ടെത്തി ഈ ഷോപ്പിലെ ജീവനക്കാരനായ അനീഷിന്‍റെ സ്കൂട്ടറിൽ നിന്നുമാണ് 85000 ത്തോളം രൂപ കണ്ടെത്തിയിട്ടുള്ളത്.
ഷോപ്പിലെ ജീവനക്കാർക്കാർക്ക് നൽകുവാനായി റബർബാൻഡിൽ പല കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണമാണ് അനീഷിന്‍റെ സ്ക്കൂട്ടറിൽ നിന്നും കണ്ടെടുത്തത്. മദ്യ കമ്പനികൾ തങ്ങളുടെ ബ്രാൻഡുകളുടെ കച്ചവടം കൂട്ടുന്നതിനുവേണ്ടി ഷോപ്പിലെ ജീവനക്കാർക്ക് കൈക്കൂലിയായി നൽകുന്ന പണമാണ് ഇത്. കൂടാതെ ഈ ഷോപ്പിലെ ഷോപ്പിംഗ് ചാർജായ ജയേഷ് അനികൃതമായി ഒരു ജീവനക്കാരനെ ഈ ഷോപ്പിൽ നിയമിച്ചിരിക്കുന്നതായും അനധികൃത മദ്യ കച്ചവടത്തിനായും പണപ്പിരിവിനായും ഇയാളെ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തി.
കോട്ടയം വിജിലൻസ് എസ്.പി ശ്രീ.വി.ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ. എസ് പി. ശ്രീ ഷാജു ജോസിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കിരൺ എ.എസ്.ഐ മാരായ ബേസിൽ,ഷിബു. എസ്.സി.പി ഒ മാരായ അഭിലാഷ്,റഷീദ് സന്ദീപ് എന്നിവരടങ്ങുന്ന അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.