30 May, 2023 03:54:20 PM


മൂലമറ്റം ത്രിവേണീ സംഗമത്തിൽ കുളിക്കാനിറങ്ങിയ 2 പേര്‍ മുങ്ങി മരിച്ചു



ഇടുക്കി: ഇടുക്കി  മൂലമറ്റത്ത് പുഴയില്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ  രണ്ടുപേരും ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആർക്കും രക്ഷിക്കാനായില്ല. കരച്ചിൽകേട്ട് സമീപത്തുനിന്നെത്തിയ ആളുകളാണ് പുഴയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയത്.

തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് രണ്ടുപേരുടേയും മൃതദേഹം കരക്കെത്തിച്ചത്. തുടര്‍ന്ന് മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

മൂലമറ്റം പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെളളം തുറന്നുവിട്ടതാണ് പുഴയിലെ ജലനിരപ്പ് ഉയരാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതുസംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K