29 May, 2023 09:45:08 AM
ടാങ്കർ ലോറിക്ക് പിറകിൽ കാറിടിച്ച് വൈദികൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
കണ്ണൂർ: വാഹനാപകടത്തിൽ വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കും പരിക്കേറ്റു. ഇവർ സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെ നാല് മണിക്ക് വടകരയിൽ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലയിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. ടാങ്കർ ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്.