26 May, 2023 10:19:04 AM


അരിക്കൊമ്പൻ വീണ്ടും കുമളിക്കടുത്തുള്ള ജനവാസമേഖലയിൽ



കുമളി: അരിക്കൊമ്പൻ വീണ്ടും കുമളിക്കടുത്തുള്ള ജനവാസ മേഖലയിലെത്തി. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റർ അടുത്താണ് ആന ഇന്നലെ രാത്രി എത്തിയത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. വനപാലകർ കാട്ടിലേക്ക് തുരത്തിയെങ്കിലും എത്രത്തോളം ദൂരം ആന പോയെന്ന കാര്യം വ്യക്തമല്ല. അരിക്കൊമ്പൻ ഇനിയും ഇവിടേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനം വകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K