25 May, 2023 11:28:08 AM
അരിക്കൊമ്പൻ കുമളിക്കടുത്തെത്തി; മേദകാനത്തേക്ക് മടങ്ങി
കുമളി: പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിപ്പാർപ്പിച്ച ആന അരിക്കൊമ്പൻ കുമളിക്കു സമീപമെത്തി മടങ്ങിയതായി വനം വകുപ്പ്. കുമളി ടൗണിൽ നിന്ന് ആകാശ ദൂരം ആറു കിലോമീറ്റർ അടുത്തു വരെ അരിക്കൊമ്പൻ എത്തിയതായി ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലിൽ നിന്ന് കണ്ടെത്തി.
കുമളിയിൽ നിന്ന് അധികം വൈകാതെ തന്നെ ആന മേദകാനം ഭാഗത്തേക്കു മടങ്ങി. ചിന്നക്കനാലിൽ നിന്ന് പെരിയാറിൽ എത്തിച്ച ആനയെ മേദകാനത്താണ് വനംവകുപ്പ് ഇറക്കി വിട്ടത്. വിഎച്ച്എഫ് ആന്‍റിന ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുകയാണെന്നും വനം വകുപ്പ് അറിയിച്ചു.