18 May, 2023 09:51:50 PM
അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. അട്ടപ്പാടി കടുകുമണ്ണ ഊരിലെ നീതു-നിഷാദ് ദമ്പതികളുടെ 9 മാസം പ്രായമായ ഗർഭസ്ഥ ശിശുവാണ് മരിച്ചത്.
മെയ് 15നാണ് ആശുപത്രിയിൽ അഡിമിറ്റ് ചെയ്തത്. ജൂൺ 5 നായിരുന്നു പ്രസവ ഡേറ്റ് പറഞ്ഞിരുന്നത്. കഴിഞ്ഞ് ദിവസം പ്രസവ വേദനയെ തുടർന്ന് നീതുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.