15 May, 2023 07:29:08 PM
15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾക്ക് 46 വർഷം കഠിനതടവും പിഴയും
ചെങ്ങന്നൂർ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾക്ക് 46 വർഷം കഠിനതടവും പിഴയും. പോക്സോ കേസിൽ പ്രതിയായ പാണ്ടനാട് വില്ലേജിൽ തിരുമംഗലത്ത് ഹരിശ്രീ എന്നുവിളിക്കുന്ന ഹരികുമാറിനെയാണ് (47) ആലപുഴ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2015ൽ ചെങ്ങന്നൂർ സ്റ്റേഷൻ പരിധയിലാണ് സംഭവം. പ്രതി 200000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകണം. അല്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി.