13 May, 2023 11:03:44 AM
യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകന്‍റെ ഫോണ്‍ നിറയെ നഴ്സറി വിദ്യാര്‍ഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍
നെടുങ്കണ്ടം: യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നഴ്സറി വിദ്യാര്‍ഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍. കേരളത്തിന് പുറത്തുള്ള നഴ്സറി സ്കൂളിലെ അധ്യാപകനായ വട്ടപ്പാറ സ്വദേശി ജോജു (27)നെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ എല്‍കെജി,യുകെജി ക്ലാസുകളിലെ കുട്ടികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്. ഇതിനിടെയാണ് ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മക്കും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതി പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് യുവാവിന്‍റെ ഫോണില്‍ മുന്നൂറോളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെത്തിയത്.
ഇയാള്‍ പഠിപ്പിച്ചിരുന്ന സ്കൂളിലെ കുട്ടികളുടെ സ്വകാര്യദൃശ്യങ്ങളാണ് മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. പരാതിപ്പെട്ട യുവതിക്കും മറ്റ് പെണ്‍കുട്ടികള്‍ക്കും ഇയാള്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.