11 May, 2023 07:11:58 PM
'ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല പിണറായി മറുപടി പറയേണ്ടത്'- രമേശ് ചെന്നിത്തല
ആലപ്പുഴ: എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല.ഒരു ആരോപണത്തിനും സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല.എസ്‌ആര്‍ഐടിയെ കൊണ്ട് പറയിച്ചു. അവര്‍ തന്നെ ഉള്‍പ്പെടെ ഭീഷണിപെടുത്തുന്നു.
എസ്‌ആര്‍ഐടിയുടെ മറുപടി ദുര്‍ബലമാണ്. സര്‍ക്കാരിനും കെല്‍ട്രോണിനും ഉത്തരംമുട്ടി. അപ്പോള്‍ എസ്‌ആര്‍ഐടിയെ ഇറക്കി. മറുപടി പറയേണ്ടത് സര്‍ക്കരാണ്. രേഖകള്‍ വെച്ച് ഏപ്രില്‍ 20 ന് ആദ്യം ആരോപണം ഉന്നയിച്ചു. ഒരു മറുപടിയും ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല പിണറായി മറുപടി പറയേണ്ടത്. രാംജിത് , സുരേന്ദ്ര ബാബു അവരെ എല്ലാം എല്ലാവര്‍ക്കും അറിയാം.
കേസ് കൊടുക്കുമെന്ന എസ്‌ആര്‍ഐടി ഭീഷണി. സ്വാഗതം ചെയ്യുന്നു. കോടികളുടെ ഇടപാട് അതിലൂടെ കോടതിക്ക് മുന്നില്‍ എത്തിക്കാന്‍ കഴിയും. കടലാസ് കമ്പനികള്‍ക്ക് കാശ് ഉണ്ടാക്കാന്‍ ,നോക്ക് കൂലി വാങ്ങല്‍ മാത്രം ആണ് എസ്‌ആര്‍ഐടിയുടെ പണി. അല്ലാതെ ഒരു നിക്ഷേപം കേരളത്തില്‍ നടത്തുന്നില്ല. എന്ത് കൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല. എം വി ഗോവിന്ദന്‍ അല്ല മറുപടി പറയേണ്ടത്.
എസ്‌ആര്‍ഐടി പറഞ്ഞത് ശുദ്ധ കളവാണ്. രേഖകള്‍ താന്‍ പുറത്ത് വിട്ടതാണ്. പരസ്പരം ബിസിനസ്സ് ബന്ധം ഉളളവര്‍ ഒത്തുകളിക്കുന്നത് നിയമവിരുദ്ധമാണ് . കേസ് എടുക്കാം. അങ്ങനെ ഒത്തു കളിച്ചു. അക്ഷരക്ക് യോഗ്യത ഇല്ല. അത് കൊണ്ട് തന്നെ ടെന്‍ഡര്‍ അസാധു ആകും.എസ്‌ആര്‍ഐടിക്കും യോഗ്യത ഇല്ല. പ്രസാഡിയോക്ക് എല്ലാം കിട്ടാന്‍ വേണ്ടി ടെന്‍ഡര്‍ അടക്കം രൂപപ്പെടുത്തുകയായിരുന്നു. ക്യാബിനറ്റ് രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്നു. നിയമ വിരുദ്ധ കാര്യങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു. അത് മുഖ്യമന്ത്രിയുടെ താല്പര്യമായിരുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവിന് കാശു ഉണ്ടാക്കാന്‍ ഉള്ള പദ്ധതി ആണ്. അതാണ് മുഖ്യമന്ത്രി മിണ്ടാത്തതെന്നും ചെന്നിത്തല ആരോപിച്ചു.